മൈക്കേലിയ നീലഗിരിക്ക Zenk. - മാഗ്നോലിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍
Trunk & Bark : ചാര നിറത്തിലുള്ള മിനുസമാര്‍ന്ന പുറം തൊലി; വെട്ടുപാടിന്‌ ഇളം ഓറഞ്ച്‌ നിറം.
Branches and Branchlets : പെട്ടന്ന്‌ കൊഴിഞ്ഞ്‌ വീഴുന്ന, അനുപര്‍ണ്ണങ്ങളുടെ വാര്‍ഷിക അടയാളങ്ങളുള്ള, ഉരുണ്ട, ഉപശാഖകള്‍ നനുത്തരോമിലമാണ്‌, അഗ്രമുകുളങ്ങള്‍, സില്‍ക്ക്‌ രോമങ്ങള്‍ നിറഞ്ഞ, കുന്താകാരത്തിലുള്ള അനുപര്‍ണ്ണങ്ങളാല്‍ ആവൃതമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായടുക്കിയതാണ്‌; ചാലുള്ള നനുത്ത രോമിലമായ ഇലഞെട്ടിന്‌ 2 സെ. മി. വരെ നീളം; പത്രഫലകത്തിന്‌ 5 സെ. മി. മുതല്‍ 11. സെ. മി വരെ നീളവും 2.2 സെ. മി. മുതല്‍ 4 സെ. മി. വരെ വീതിയും, ആകൃതി ദീര്‍ഘവൃത്താകാരം തൊട്ട്‌ ദീര്‍ഘവൃത്തീയ-കുന്താകൃതി വരെയുമാണ്‌, പത്രാഗ്രം നിശിതം തൊട്ട്‌ മുനപ്പില്ലാത്ത അറ്റത്തോടുകൂടിയ ചെറു ദീര്‍ഘാഗ്രവുമാണ്‌, പത്രാധാരം നിശിതം തൊട്ട്‌ നിര്‍ത്തവസാനിക്കുന്നത്‌ വരെയാകാം, അരികുകള്‍ അവിഭജിതം, ഉപചര്‍മ്മിലപ്രകൃതം, അരോമിലം, കീഴെ നീലരാശി കലര്‍ന്ന വെളുപ്പാണ്‌; മുഖ്യ സിര ചെറുതായി ചാലുള്ളതാണ്‌; 10-മുതല്‍ 13 വരെ ജോഡി ദ്വിദീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അടുത്ത ജാലി#്‌തമാണ്‌
Inflorescence / Flower : വെളുത്തതോ ക്രീം നിറത്തിലോ ഉള്ള വലിയ പൂക്കള്‍ ഒറ്റയ്‌ക്കായി കക്ഷങ്ങളിലുണ്ടാകുന്നു.
Fruit and Seed : കടും ചുവപ്പുനിറമുള്ള, ഒറ്റ വിത്തുള്ള കായ, സ്‌പൈക്കായി അടുക്കിയിരിക്കുന്നു, പുറം ഭാഗത്തുകൂടി പൊട്ടുന്ന, കുരുക്കള്‍ നിറഞ്ഞ, ഫോളിക്കിളുകളാണ്‌.

Ecology :

1600 മീറ്ററിനും 2400 മീറ്ററിനും ഇടയില്‍ ഉയര്‍ന്ന ഉയരമുള്ളയിടങ്ങളിലേയും മൊണ്ടേന്‍ നിത്യഹരിത വനങ്ങളിലേയും സാധാരണ മരമാണിത്‌.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌- അഗസ്‌ത്യമല, മേഘല, ആനമല, പളനി, നീലഗിരി, ബാബു സുഡാന്‍ ഗിരി മലകള്‍ എന്നിവിടങ്ങളില്‍ വളരുന്നു.

Literatures :

Zenk., Pl. Ind. 21.t. 20.1835; Gamble, Fl. Madras 1: 9.1997 (re. ed); Saldanha, Fl. Karnataka 1: 39. 1984; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 15. 2004.

Top of the Page