മിട്രെഫോറ ഗ്രാന്റിഫ്‌ളോറ Bedd. - അനോനേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരമുള്ള ചെറുമരങ്ങള്‍.
Branches and Branchlets : ഉപശാഖകള്‍ നന്നേ ചെറുതായി തുരുമ്പന്‍ രോമങ്ങള്‍ നിറഞ്ഞതുമാണ്‌.
Leaves : ചെറുതായി തുരുമ്പന്‍ രോമങ്ങളുള്ള, ചാലോടുകൂടിയ, 0.6 മുതല്‍ 1.3 സെ.മീ. വരെ നീളമുള്ള ഇലഞെട്ട്‌; പത്രഫലകത്തിന്‌ 8 മുതല്‍ 16 സെ.മീ. വരെ നീളവും 3.5 മുതല്‍ 6.7 സെ.മീ. വരെ വീതിയും, അണ്ഡാകാരം മുതല്‍ ദീര്‍ഘവൃത്തീയം വരെയുമാണ്‌, മുനപ്പില്ലാത്ത ചെറുവാലോടുകൂടിയ പത്രാഗ്രം, കൂര്‍ത്തതോ വൃത്താകാരത്തിലോ ഉള്ള പത്രാധാരം, അവിഭജിതമായ അരികുകള്‍, ചര്‍മ്മില പ്രകൃതം, മുകളില്‍ കടും പച്ചനിറം, അരോമിലം; ദ്വിതീയ ഞരമ്പുകളുടെ കക്ഷങ്ങളില്‍ രോമിലമായ ഡോമേഷ്യ ഉണ്ട്‌; വ്യക്തമായ 6 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകളും മറ്റ്‌ ചെറുഞരമ്പുകളും ജാലിക തീര്‍ക്കുന്നു.
Inflorescence / Flower : പൂക്കള്‍ ഒറ്റക്കായോ രണ്ടോ മൂന്നോ എണ്ണം ഒന്നിച്ച്‌, ഇലകള്‍ക്ക്‌ എതിരായുാകുന്ന സൈമുകളായോ ഉണ്ടാകുന്നു; ചെറുരോമങ്ങളോടുകൂടിയ, പൂഞെട്ടിന്‌ ഉദ്ദേശം 1 സെ.മീ. നീളം; ദളങ്ങള്‍ വെള്ളയോ മഞ്ഞയോ നിറത്തില്‍.
Fruit and Seed : ഒന്നോ രാേ വിത്തുകളുള്ളതും, കമ്പിളിരോമം പോലെ ചുരുണ്ടും പരസ്‌പരം കോര്‍ത്തുമിരിക്കുന്ന രോമങ്ങള്‍ നിറഞ്ഞതും, ഗോളാകാരത്തിലുമുള്ള സരസഫലങ്ങള്‍ കൂട്ടമായുാകുന്നു.

Ecology :

600 മീറ്റര്‍ വരെ ഉയരമുള്ള താഴ്‌ന്ന പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മദ്ധ്യ സഹ്യാദ്രിയിലും മാത്രം അപൂര്‍വ്വമായി വളരുന്നു.

Status :

വംശനാശഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍. 2000).

Literatures :

Beddome, Icon. Pl. Ind. Or. 101.1868-1874; Gamble, Fl. Madras 1: 19. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 18. 2004; Saldanha, Fl. Karnataka 1: 47. 1996.

Top of the Page