പാരാക്രോട്ടണ്‍ പെണ്ടുലസ്‌ (Hassk.) Miq. സബ്‌സ്‌പീഷിസ സെയ്‌ലാനിക്ക (Thw.) Balakr.& Chakrab. - യൂഫോര്‍ബിയേസി

Synonym : ഫാഹ്‌റെന്‍ഷിയ സെയ്‌ലാനിക്ക (ത്വയിറ്റസ്‌) ഐറി ഷാ; ഡെസ്‌മോസ്റ്റെമോണ്‍ സെയ്‌ലാനിക്കസ്‌ ത്വയിറ്റസ്‌ & ഒസ്റ്റോഡെസ്‌ സെയ്‌ലാനിക്കസ്‌ (ത്വയിറ്റസ്‌) മുളളര്‍-ആര്‍ഗ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : മിനുസമായ, തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ ഓറഞ്ച്‌ നിറം.
Branches and Branchlets : ശ്വസനരന്ധ്രങ്ങളുളള, ദൃഢമായ, ഉരുണ്ട ഉപശാഖകള്‍.
Exudates : ഉപശാഖകളുടെ മുറിഞ്ഞ ഭാഗത്തുനിന്നും ചുവന്ന സ്രവം വരുന്നു.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി, സാധാരണയായി തണ്ടുകളുടെ അറ്റത്ത്‌ അടുക്കിയ വിധത്തിലാണ്‌; രണ്ടറ്റവും വീര്‍ത്ത, ഉരുണ്ട, അരോമില ഇലഞെട്ടിന്‌ 4 സെ.മീ മുതല്‍ 10 സെ.മീ വരെ നീളം, പത്രഫലകവുമായി ചേരുന്ന സന്ധിയില്‍ ഒരുജോഡി ഗ്രന്ഥികളുണ്ട്‌; പത്രഫലകത്തിന്‌ 15 സെ.മീ മുതല്‍ 32 സെ.മീ വരെ നീളവും 4 സെ.മീ മുതല്‍ 11 സെ.മീ വരെ വീതിയും, ആകൃതി സാധാരണയായി വീതികുറഞ്ഞ ദീര്‍ഘവൃത്തംതൊട്ട്‌ അപകുന്താകാരം വരെയാകാം. പത്രാഗ്രം ദീര്‍ഘമാണ്‌, പത്രാധാരം ആപ്പാകാരത്തിലാണ്‌, അരികുകള്‍ ഒന്തുരമാണ്‌, ചര്‍മ്മില പ്രകൃതം, അരോമിലം, ഉണങ്ങുമ്പോള്‍ തവിട്ട്‌ നിറംമാകുന്നു; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; 10 മുതല്‍ 12 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ചരിഞ്ഞ പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : ഏകലിംഗികളായ പൂക്കള്‍, ഉച്ഛസ്ഥമോ പാര്‍ശ്വസ്ഥമോ ആയ തൂങ്ങിനില്‍ക്കുന്ന പാനിക്കിള്‍ റസീം പൂങ്കുലകളിലുണ്ടാകുന്നു, ഡയീഷ്യസാണ്‌.
Fruit and Seed : കായ, 3 വരമ്പുകളുളള, തവിട്ട്‌ രോമിലമായ, ഗോളാകാര കാപ്‌സ്യൂള്‍ ആണ്‌.

Ecology :

150 മീറ്ററിനും 1800 മീറ്ററിനും ഇടയില്‍ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായോ ഉപമേലാപ്പ്‌ മരങ്ങളായോ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും വളരുന്നു.

Literatures :

Kew Bull. 48: 719.1993; Gamble, Fl. Madras 2: 1336. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 425. 2004; Saldanha, Fl. Karnataka 2: 142. 1996.

Top of the Page