സെമികാര്‍പസ്‌ ഓറിക്കുലേറ്റ Bedd. - അനാകാര്‍ഡിയേസി

Vernacular names : Malayalam: കാരി, ചാരി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 35 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വന്‍മരങ്ങള്‍
Trunk & Bark : മിനുസമാര്‍ന്ന പുറംതൊലി; വെട്ട്‌പാടിന്‌ ഇളം തവിട്ട്‌ നിറം.
Branches and Branchlets : ഉപശാഖകള്‍ ഇളതായിരിക്കുമ്പോള്‍ നനുത്ത രോമിലമായിരിക്കും.
Exudates : സാവധാനം കറുത്തതായി മാറുന്ന ജലമയ സ്രവം.
Leaves : ഇലകള്‍ ലഘുവും, സര്‍പ്പിളാകൃതിയില്‍, കമ്പുകളുടെ അറ്റത്തായി ഏകാന്തരക്രമത്തില്‍, കൂട്ടമായി ക്രമീകരിച്ചിരിക്കുന്നതുമാണ്‌; ഇല ഞെട്ടുകള്‍ ദൃഢവും 0.2 മുതല്‍ 0.7 സെ.മീ വരെ നീളവും മുകള്‍ഭാഗം പരന്നും അരോമിലവുമായിരിക്കുന്നു; പത്രഫലകത്തിന്‌ 8 മുതല്‍ 28 സെ.മീ. വരെ നീളവും 2.2 മുതല്‍ 7 സെ.മീ. വരെ വീതിയും, അപകുന്താകാരവും, മുനപ്പില്ലാത്ത ദീര്‍ഘാഗ്രവും, പത്രാധാരം ചെവിയോട്‌ കൂടിയതുമാണ്‌, ഉപചര്‍മ്മില പ്രകൃതം, മുഖ്യസിര മുകളില്‍ പരന്നോ, ഒരല്‍പം ഉയര്‍ന്നോ കാണുന്നു; ഇരുവശത്തും ഉയര്‍ന്ന്‌ നില്‍ക്കുന്ന ഞരമ്പുകളും ജാലികകളും; ഇടത്തരം കോണോടുകൂടിയ, 7 മുതല്‍ 18 ജോഡി വരെ ദ്വിതീയ ഞരമ്പുകള്‍ ഏതാണ്ട്‌ നേരെയും അരികുകള്‍ക്കടുത്ത്‌ വളഞ്ഞുമിരിക്കുന്നു; ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ 7 മുതല്‍ 15 സെ.മീ. വരെ നീളമുള്ള കക്ഷീയ, പാനിക്കിളുകളാണ്‌, പൂക്കള്‍ ഏകലിംഗികളാണ്‌.
Fruit and Seed : അപകോണാകാര ഹൈപോകാര്‍പ്പില്‍ ഉറച്ചിരിക്കുന്ന കായ, ചരിഞ്ഞ അണ്‌ഡാകാരത്തോടു്‌ കൂടിയ, ഒറ്റ വിത്തുള്ള കറുത്ത അഭ്രകം ആണ്‌.

Ecology :

900 മീറ്റര്‍ വരെയുള്ള, താഴ്‌ന്ന ഉയരമുള്ള പ്രദേശത്തെ ആര്‍ദ്ര-നിത്യഹരിത വനങ്ങളിലെ മേലാപ്പ്‌ മരമായി സാധാരണയായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണ്‌, തെക്കന്‍ സഹ്യാദ്രിയില്‍ സാധാരണം, മധ്യ സഹ്യാദ്രിയിലെ കൂര്‍ഗ്‌ മേഖലയില്‍ അപൂര്‍വ്വമാണ്‌.

Status :

വംശനാശ ഭീഷണി കുറഞ്ഞത്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Fl. Sylv. 2: 232. 1870; Gamble, Fl. Madras 1: 267. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 111. 2004; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 126. 1990.

Top of the Page