സോളിനോകാര്‍പസ്‌ ഇന്‍ഡിക്ക Wt.& Arn. - അനാകാര്‍ഡിയേസി

Synonym : സേ്‌പാണ്ടിയാസ്‌ ഇന്‍ഡിക്ക (വൈറ്റ്‌ & ആര്‍നോള്‍ഡ്‌) ഐറിഷാ & ഫോര്‍മാന്‍.

Vernacular names : Malayalam: കാട്ട്‌ അമ്പഴം

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍ ഉയരത്തില്‍ വളരുന്ന, ഇലപൊഴിക്കുന്ന ചെറുമരം.
Trunk & Bark : ചാരകലര്‍ന്ന പച്ചനിറത്തിലുള്ള മിനുസമാര്‍ന്ന പുറംതൊലി.
Branches and Branchlets : കോര്‍ക്കുപോലുള്ള പുറംതൊലിയോടുകൂടിയ, അരോമിലമായ, ഉപശാഖകള്‍.
Leaves : അസമപിച്ഛക ബഹുപത്രങ്ങള്‍ കമ്പുകളുടെ അറ്റത്ത്‌ കൂട്ടമായി ക്രമീകരിച്ചിരിക്കുന്നു; മുഖ്യാക്ഷം 15 മുതല്‍ 30 സെ. മി. വരെ നീളമുള്ളതും, ഉരുണ്ടതും, വരകളുള്ളതും, കീഴറ്റം വീര്‍ത്തതും അരോമിലവുമാണ്‌. അറ്റത്തുളളത്‌ ഒറ്റയായ, 3 മുതല്‍ 7 ജോഡികള്‍ പത്രകങ്ങള്‍ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു, പത്രകവൃന്തത്തിന്‌ 0.2 സെ. മി. നീളം പത്രകഫലകത്തിന്‌ 3 മുതല്‍ 8 സെ. മി വീതിയും, വീതികുറഞ്ഞ ആയതാകാരമോ ചിലപ്പോള്‍ ആയത-അണ്‌ഢാകാരമോ ആണ്‌, ദീര്‍ഘാഗ്രവും, ആധാരം അസമ വൃത്താകാരവുമാണ്‌, അരികുകള്‍ ലഘുവായി ദന്തരമാണ്‌, ആരോമിലം, മുഖ്യ സിര മുകള്‍ ഭാഗത്ത്‌ അന്തര്‍ സീമാന്ത സിരകള്‍ക്കൊപ്പം ചെറുതായി ഉയര്‍ന്നു നില്‍ക്കുന്നു; 8 മുതല്‍ 10 ജോഡി ദ്വിതീയ ഞരമ്പുകള്‍ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ ഉച്ഛസ്ഥ പാനിക്കിളാണ്‌; വെളുത്തതും സുഗന്ധമുള്ളതുമായ പൂക്കള്‍ ദ്വിലിംഗികളാണ്‌.
Fruit and Seed : കായ ഒറ്റ വിത്തുള്ളതും 0.8 സെ. മി. നീളവും 0.4 സെ. മി. വീതിയുള്ള ആയതാകാരത്തിലുള്ള ചെറിയ അഭ്രകങ്ങളാണ്‌.

Ecology :

100 മീറ്റര്‍ വരെയുള്ള ഉയരങ്ങളിലെ നിത്യഹരിത വനങ്ങളിലും ആര്‍ദ്ര ഇല പൊഴിയും വനങ്ങളിലും അരുവികള്‍ക്കരികിലായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരം; തെക്കന്‍ സഹ്യാദ്രിയിലും മദ്ധ്യ സഹ്യാദ്രിയിലും മാത്രം വളരുന്നു.

Literatures :

Prodr. 1: 172. 1834; Gamble, Fl. Madras 1: 262. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 113. 2004; Saldanha, Fl. Karnataka 2: 209. 1996.

Top of the Page