ടെര്‍മിനാലിയ ബെല്ലിരിക്ക (Gaertn.) Roxb. - കോംബ്രിട്ടേസി

Synonym : മിറോബലനസ്‌ ബെല്ലിരിക്ക ഗേറ്റ്‌നര്‍.

Vernacular names : Tamil: അക്കം, കാട്ട്‌ഇലുപ്പൈ, താന്റി, താണ്ടി, താണ്ട്രി, താന്നി, വിബിഡഗം.Malayalam: അടമരുത്‌, താന്നി, താന്നിമരം, തുഷം.ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ബെഹാര, ശാന്തിമര, താലംകായിമര, താരമര

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : വപ്രമൂലത്തോടുകൂടിയ, 40 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, ഇലപൊഴിക്കും വന്‍ മരങ്ങള്‍.
Trunk & Bark : നീളത്തിലുളള വിളളലുകളോടുകൂടിയ, വെളുത്ത പുറംതൊലി.
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ഇലകള്‍ ലഘുവും, ഏകാന്തരക്രമത്തില്‍, വര്‍ത്തുളമായി, കമ്പുകളുടെ അറ്റത്ത്‌ കൂട്ടമായി ക്രമീകരിച്ചിരിക്കുന്ന വിധത്തിലാണ്‌; ഇലഞെട്ട്‌ 3 സെ.മീ മുതല്‍ 10 സെ.മീ വരെ നീളമുളളതും മുകളില്‍ പരന്നതും, മധ്യത്തിന്‌ അല്‍പ്പം മുകളിലായി ഒരു ജോഡി, അവൃന്ത ഗ്രന്ഥികളോടുകൂടിയതുമാണ്‌, ഗ്രന്ഥികള്‍ ചിലപ്പോള്‍ അവ്യക്തമാണ്‌; പത്രഫലകത്തിന്‌ 8 സെ.മീ മുതല്‍ 20 സെ.മീ വരെ നീളവും 4 സെ.മീ മുതല്‍ 14 സെ.മീ വരെ വീതിയുമാണ്‌, ആകൃതി, വീതിയേറിയ ദീര്‍ഘ വൃത്താകാരമോ വീതിയേറിയ അപഅണ്‌ഡാകാരമോ ആണ്‌, പത്രാഗ്രം വൃത്താകാരത്തിലോ, മുനപ്പില്ലാത്ത ചെറുവാലോട്‌ കൂടിയതോ ആണ്‌, പത്രാധാരം ആപ്പാകാരത്തിലാണ്‌, അരികുകള്‍ അവിഭജിതമാണ്‌, ചര്‍മ്മില പ്രകൃതം, ഇളതായിരിക്കുമ്പോള്‍ ഇരുഭാഗവും ലഘുവായി രോമിലമാണ്‌, പിന്നീട്‌ അരോമിലമാണ്‌; മൂഖ്യസിര മുകളില്‍ പരന്നാണിരിക്കുന്നത്‌; സാവധാനത്തില്‍ വളഞ്ഞ്‌ പോകുന്ന 6 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിത-പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ കക്ഷീയ സൈ്‌പക്കുകളാണ്‌; പൂക്കള്‍ അവൃന്തവും ക്രീം-വെളുപ്പുനിറത്തിലുമാണ്‌.
Fruit and Seed : ഒറ്റ വിത്തുമാത്രം മുള്ള കായ, 3 സെ.മീ കുറുകേയുളള, ലഘുവായി അഞ്ച്‌ വരമ്പുകളോടുകൂടിയ ഗോളാകാരമോ അണ്‌ഡാകാരമോ ഉളള ഡ്രൂപ്പ്‌ ആണ്‌.

Ecology :

1400 മീറ്റര്‍വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങള്‍തൊട്ട്‌ അര്‍ദ്ധനിത്യഹരിതവനങ്ങള്‍ വരെയുളളയിടങ്ങളിലെ തുറസ്സുകളില്‍ ഉന്നതശീര്‍ഷ മരങ്ങളായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു പശ്ചിമഘട്ടത്തില്‍ മുഴുവനായും കാണപ്പെടുന്നു.

Literatures :

Roxbourgh, Pl. Cor. 198. 1805; Gamble, Fl. Madras 1: 463. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 171. 2004; Cook, Fl. Bombay 1: 478. 1902; Saldanha, Fl. Karnataka 2: 50. 1996.

Top of the Page